ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ടോപ് പെര്‍ഫോമര്‍ അവാര്‍ഡ്

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ലഭിച്ച ടോപ് പെര്‍ഫോമര്‍ സക്ഷ്യപത്രവുമായി ഐഇഡിസി പ്രതിനിധികള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐക്കൊപ്പം.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം വിലയിരുത്തി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് നല്കുന്ന ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്കാരം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്. ഐഇഡിസി അക്ക്രഡിറ്റേഷന്‍ ഫ്രെയിം വര്‍ക്ക് പ്രകാരം 2022- 23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പുറത്തിറക്കിയ റാങ്കിംഗിലാണ് ക്രൈസ്റ്റ് ഈ നേട്ടം കരസ്ഥമാക്കിയത്. വിദ്യാര്‍ഥികളിലെ സംരംഭകത്വ ആഭിമുഖ്യം വളര്‍ത്താന്‍ ലക്ഷ്യമിട്ട് വിവിധ പരിശീലന പരിപാടികള്‍, മത്സരങ്ങള്‍, ബൂട്ട് ക്യാമ്പുകള്‍, സംരംഭകരുമായുള്ള ആശയ വിനിമയ അവസരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചതിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്.