കൂടല്‍മാണിക്യക്ഷേത്രം കിഴക്കേനടയിലെ വീട്ടില്‍ തീപ്പിടിത്തം

കൂടല്‍മാണിക്യംക്ഷേത്രം കിഴക്കേനടയിലുളള വീട്ടില്‍ തീപടര്‍ന്നതോടെ അഗ്നിശമനവിഭാഗം ഉദ്യോഗസ്ഥര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യക്ഷേത്രം കിഴക്കേനടയിലുള്ള ഓടിട്ടവീട്ടില്‍ തീപ്പിടുത്തം. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. കൊടകര മറ്റത്തൂര്‍കുന്ന് കൈമുക്ക്മന ശങ്കരന്‍നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. തീപ്പിടിത്തത്തില്‍ രണ്ട് മുറികളുടെയും ഹാളിന്റേയും മേല്‍ക്കൂരകളും അലമാര, ഫാന്‍, ഫ്രിഡ്ജ്, ജനലുകള്‍ എന്നിവ ഭാഗികമായി കത്തിനശിച്ചു. വീട്ടില്‍ ആരും താമസിക്കുന്നില്ല. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ആള് വിവരമറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരുമണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചത്. ഒന്നേകാല്‍ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
