ഐ.ഡി. ഫ്രാന്‍സിസ്: സര്‍വകക്ഷിയോഗം അനുശോചിച്ചു

കോണ്‍ഗ്രസ് നേതാവ് ഐ.ഡി. ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ കാറളത്ത് നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് അനുസ്മരണം നടത്തുന്നു.
കാറളം: കോണ്‍ഗ്രസ് നേതാവും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പലും ജനപ്രതിനിധിയുമായിരുന്ന ഐ.ഡി ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ഡി.സൈമണ്‍ അധ്യക്ഷത വഹിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്, മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സിപിഎം കാറളം ലോക്കല്‍ സെക്രട്ടറി അജിത്, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ .ശ്രീകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, പഞ്ചായത്തംഗം അജയന്, ബ്ലോക്ക് പഞ്ചായത്തംഗം മോഹനന് വലിയാട്ടില്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ .ഉദയപ്രകാശ്, കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യന്, തിലകന് പൊയ്യാറ, വേണു കുട്ടശാംവീട്ടില്‍, കാറളം രാമചന്ദ്രന് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.