ഓര്‍മകളിരമ്പി, പഴയകാല ഫുട്ബോള്‍ താരങ്ങളുടെ ഒത്തുചേരലും സൗഹൃദ മത്സരവും

ക്രൈസ്റ്റ് കോളജിലെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ സൗഹൃദ സംഗമത്തിനായി ഒത്തുചേര്‍ന്നപ്പോള്‍.
മങ്ങാടിക്കുന്നിലെ താഴ്വാരം കാല്പന്ത് കളിയുടെ ആരവം കൊണ്ട് മുഖരിതമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ പഴയകാല ഫുട്ബോള്‍ താരങ്ങളുടെ സൗഹൃദ മത്സരവും സൗഹൃദ സംഗമവും നടന്നു. പ്രഫ. ജോസഫ് പി. തോമസ് നേതൃത്വം നല്കിയ ടീമും പ്രഫ. തോമസ് വര്‍ഗീസ് നേതൃത്വം നല്കിയ ടീമും തമ്മിലായിരുന്നു മത്സരം. സൗഹൃദ മത്സരത്തില്‍ പ്രഫ. തോമസ് വര്‍ഗീസ് ടീം 2 1 ന് വിജയിച്ചു. സൗഹൃദ മത്സരത്തിന്റെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കായിക വകുപ്പ് മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ. ടി. സോണി ജോണ്‍, ജോളി മൂത്തേടന്, ഫുട്ബോള്‍ കോച്ചുമാരായ എം. പീതാംബരന്, പി. രാജീവ്, കെ.എം. സെബാസ്റ്റിയന്, അസിസ്റ്റന്റ് പ്രഫസര്‍, എം.എന്‍. നിധിന്, അജി കെ. തോമസ്, പ്രഹഌതന് തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി മുന്‍ ദേശാന്തര സംസ്ഥാന യൂണിവേഴ്സിറ്റി താരങ്ങളുടെ സൗഹൃദ സംഗമ വേദിയായതിലൂടെ മങ്ങാടിക്കുന്നിലെ താഴ്വാരം കാല്പന്ത് കളിയുടെ ആരവം കൊണ്ട് മുഖരിതമായി.
കോച്ചുമാരായ എം. പീതാംബരന്, പി.കെ. രാജീവ് തുടങ്ങിയവരും ഇട്ടിമാത്യു, ജോളി ഇഗ്നേഷ്യസ്, എം.കെ. പ്രഹഌദന്, അജി കെ. തോമസ്, സുനില്‍ കുമാര്‍, ജെയ്ന്ത് കുമാര്‍, രവി, മഹേഷ്, ഉണ്ണി, മുഹമ്മദ് ഷമീര്‍, ബഷീര്‍, സി.കെ. പോള്‍, സുരേഷ് ബാബു, സിയാത്, സനാജ്കുമാര്, ഷൈജപ്പന്‍, പിങ്കി, ജെയ്സണ്‍ ബേബി, സി.പി. അശോകന്, പി.ഒ. ആന്റണി, രമേഷ്, രാജേഷ്, ജയകുമാര്‍, മത്തായി, ഡാനിയേല്‍, സി.ഒ. ജോണ്‍, ബി.എം. ജോണ്‍, ഫ്രാന്‍സീസ്, ബഷീര്‍, സേതുമാധവന്, പി.എല്‍. ജോണ്സണ്, രമേഷ്, രാജേഷ് തോമാസ്, എ.എസ്. ബിജു, സിജോ ജോണി, സുഭാഷ്, പി.കെ. സ്റ്റീഫന്‍, മുസ്തഫ, ശ്രീനിവാസന്, മുഹമ്മദ് റാഫി, സെബി പീറ്റര്‍,
സന്തോഷ് മാനാടന്‍, എം.കെ. സുബ്രഹ്മണ്യന്, സിബി മാത്യൂ, ബാബു ഇട്ടീപ്പി, പി.എം. ഗോപി, സുനില്‍കുമാര്‍, ഉണ്ണി, പ്രദീപ്, വിജയന്, ശ്രീജിത്ത്, എം.കെ. സുരേഷ്, പി.എസ്. സന്തോഷ്, സാജു ടോം, ഷാഹുല്‍ ഹമീദ്, പി.വി. ഷാമി, വത്സകുമാര്‍, സുജിത്ത്ബാബു, ടോബി, സേവ്യര്‍ പൗലോസ്, എം.ഒ. ജെയ്സണ്‍, വിനോദ്, പോളി, അരുണ്‍ ബാലകൃഷ്ണന്, ബിജു വര്‍ഗീസ്, ബാബു, അബ്ദുള്‍ ഇല്ലാഹ് തുടങ്ങി പ്രമുഖ താരങ്ങളുടെ സന്നിധ്യം വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് അവരെ കാണാനും സംസാരിക്കാനും സൗഹദം പങ്കുവക്കാനും അവസരം നല്‍കുന്നതായിരുന്നു.