രാസലഹരിയുമായി മൂന്ന് യുവാക്കള്‍ ആളൂരില്‍ പിടിയില്‍

ക്രിസ്റ്റോ, ജെസ്വിന്, ഓസ്റ്റിന്‍.
ഇരിങ്ങാലക്കുട: രാസലഹരിയുമായി മൂന്ന് യുവാക്കളെ പിടികൂടി. ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കണ്ണിക്കര ആല്‍ത്തറയില്‍ നിന്ന് കടുപ്പശേരി സ്വദേശി നെടുമ്പുരക്കല്‍ വീട്ടില്‍ ക്രിസ്റ്റോ (21), അവിട്ടത്തൂരില്‍ നിന്ന് അവിട്ടത്തൂര്‍ മനക്കലപ്പടി സ്വദേശി അലങ്കാരത്തുപറമ്പില്‍ വീട്ടില്‍ ജെസ്വിന് (19), പുന്നേലിപ്പടിയില്‍ നിന്ന് അവിട്ടത്തൂര്‍ സ്വദേശി കോലങ്കണ്ണി വീട്ടില്‍ ഓസ്റ്റിന്‍ (19) എന്നിവരെയാണ് എംഡിഎംഎ യുമായി പിടികൂടിയത്. ക്രിസ്റ്റോ ആളൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ക്രിസ്റ്റോ 2024 ല്‍ ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു അടിപിടികേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ്, സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ടി.ആര്. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുനീഷ് കുമാര്‍, നിഖില്‍, ഹോഗാര്‍ഡ് ഏലിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.