ഓള് കേരളാ ഇന്റര്‍കോളീജിയേറ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ്; കൊടകര സഹൃദയ കോളജിന് കിരീടം
ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച ഓള് കേരള ഇന്റര്‍കോളീജിയേറ്റ് വടംവലി ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ചാമ്പ്യന്മാരായ കൊടകര സഹൃദയ കോളജ് ടീം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച ഓള് കേരള ഇന്റര്‍കോളീജിയേറ്റ് വടംവലി ടൂര്‍ണമെന്റില്‍ പുരുഷ- വനിത വിഭാഗങ്ങളില്‍ കൊടകര സഹൃദയ കോളജിന് കിരീടം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജെയ്സണ്‍ പാറേക്കാടന്‍, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, പുന്നേലിപ്പറമ്പില് ഫാമിലി ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പുരുഷ വിഭാഗം വടംവലി മത്സരത്തില്‍ വിജയികള്‍ക്കുള്ള കൊട്ടേക്കാട്ട് ചന്ദ്രശേഖരമേനോന് മെമ്മോറിയല്‍ ട്രോഫി സഹൃദയ കോളജിന് ലഭിച്ചു. കാസര്‍ഗോഡ് പീപ്പിള്‍സ് കോളജ് മുന്നാട് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള തോട്ടാപ്പള്ളി പത്മിനിയമ്മ റണ്ണേഴ്സ് ട്രോഫി നേടി. വനിതാ വിഭാഗത്തില്‍ പുന്നേലിപ്പറമ്പില് വറീത് മെമ്മോറിയല്‍ വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോഫിക്കും അര്‍ഹരായത് യഥാക്രമം സഹൃദയ കോളജും നൈപുണ്യ കൊരട്ടി കോളജുമാണ്. ഇരുവിഭാഗങ്ങളിലും ക്രൈസ്റ്റ് കോളജ് സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു.


പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു