ഇരിങ്ങാലക്കുട നഗരമധ്യത്തിലെ പറമ്പില്‍ തീപിടുത്തം

ഇരിങ്ങാലക്കുട കോമ്പാറയില്‍ ഒളൊഴിഞ്ഞ പറമ്പിലുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങള്‍ അണക്കുന്നു.
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പറമ്പില്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് ഒരുമണിക്കാണ് സംഭവം. ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ റോഡില്‍ നിന്നും സെന്റ് വിന്‍സെന്റ് ഡയബറ്റിക്സ് സെന്ററിലേക്കു പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. നെയ്യന് വീട്ടില്‍ ലാലുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപടര്‍ന്നത്. പറമ്പിലെ ഉണക്ക പുല്ലും പൊന്തക്കാടും കത്തി നശിച്ചു. ഇരിങ്ങാലക്കുട അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. സമീപത്തെ കെട്ടിടസമുച്ചയങ്ങള്‍, വെളിച്ചെണ്ണ കമ്പനി എന്നിവക്കു പരിസരത്ത് തീപടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സീനിയര്‍ ഓഫീസര്‍ അരുണ്‍ മോഹന്‍, സ്റ്റേഷന് ഫയര്‍ ഓഫീസര്‍മാരായ ടി.ടി. പ്രദീപ്, പി.വി. നിഖില്‍, എ. രാജിത്ത്, ഹോം ഗാര്‍ഡുമാരായ കെ.എ. ലിസണ്‍, മൃത്യുഞ്ജയന് നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.