കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളി ഓഫീസില്‍ മോഷണം; അന്വേഷണം ഊര്‍ജിതം

കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയത്തിലെ ഓഫീസ് കുത്തി തുറന്ന് മോഷണം നടന്നതിന്റെ സിസിടി ദൃശ്യം.
കല്ലേറ്റുംകര: ഉണ്ണിമിശിഹ ദേവാലയത്തിലെ ഓഫീസ് കുത്തി തുറന്ന് മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടക്കാണ് മോഷണം നടന്നിരിക്കുന്നത്. പള്ളിയുടെ ഓഫീസ് കുത്തിതുറന്നാണ് മോഷണം. 90,000 രൂപയാണ് മോഷണം പേയത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് അന്വേണം ആരംഭിച്ചു. സിസിടിവിയില്‍ പ്രതിയുടെ മുഖം മറച്ച നിലയിലാണ്. അന്വേഷണത്തിനെത്തിയ പോലീസ് നായ മണം പിടിച്ച് പഞ്ഞപ്പിള്ളി വരെ പോയിരുന്നു. ആളൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പള്ളി ഓഫീസില്‍ നിന്നും മറ്റൊന്നും മോഷണം പോയിട്ടില്ല. മോഷണത്തിന് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് പോലീസ് കരുതുന്നത്.
