വിദ്യാഭ്യാസ ജില്ലാ കായിക അധ്യാപക ഫോറം വാര്‍ഷിക സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കായിക അധ്യാപക ഫോറം വാര്‍ഷിക സംഗമവും, യാത്രയയപ്പ് സമ്മേളനവും ബിആര്‍സി ഹാളില്‍ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ ജയ്സണ്‍ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലാ കായിക അധ്യാപക ഫോറം വാര്‍ഷിക സംഗമവും യാത്രയയപ്പ് സമ്മേളനവും നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ ജയ്സണ്‍ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എം.ജെ. ഷാജി, സെബി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. കണ്‍വീനര്‍ ഷിജോ എസ്. തറയില്‍, എസ്ഡിഎസ്ജിഎ കൊടുങ്ങല്ലൂര്‍ ഉപജില്ലാ സെക്രട്ടറി പി.ജെ. ഡെല്‍സി, ചാലക്കുടി ഉപജില്ലാ സെക്രട്ടറി എം.ജെ. ജോജു, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് ജെ. ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.