സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ കബ് ബുള്‍ബുള്‍ ഉത്സവം

ഇരിങ്ങാലക്കുട സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന കബ് ബുള്‍ബുള്‍ ഉത്സവം.
ഇരിങ്ങാലക്കുട: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ജില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ലോവര്പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കബ് ബുള്‍ബുള്‍ ഉത്സവംനടത്തി. വിദ്യാഭ്യാസജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ജില്ല സ്കൗട്ട് കമ്മീഷണര്‍ എന്‍.സി. വാസു ഉദ്ഘാടനംചെയ്തു. ജില്ല റേഞ്ചര്‍ കമ്മീഷണര്‍ ഇ.വി. ബേബി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല മുഖ്യാതിഥിയായിരുന്നു. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ല ഭാരവാഹികളായ പി.എം. ഐഷാബി, ജാക്സന് സി.വാഴപ്പിള്ളി, കെ. സിജോ ജോസ് എന്നിവര്‍ നേതൃത്വംനല്കി.