ബിജെപി ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ബിജെപി സൗത്ത് ജില്ല ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാര്‍ച്ച്.
ഇരിങ്ങാലക്കുട: ബിജെപി സൗത്ത് ജില്ല ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഠാണാ പുതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, കൃപേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി.എസ്. സുബീഷ്, ടി.വി. പ്രജിത്ത്, വി.സി. സിജു, നേതാക്കളായ കെ.എ. സുരേഷ്, ലോചനന്‍ അമ്പാട്ട്, സന്തോഷ് ചെറാക്കുളം, കവിതാ ബിജു, കെ.പി. ജോര്‍ജ്, സി.പി. സെബാസ്റ്റ്യന്‍, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ് എന്നിവര്‍ നേതൃത്വം നല്കി.