സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് വല്ലക്കുന്നില്‍ ബിരുദദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് സ്കൂളില്‍ പത്താമത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങും 14-മത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും ബിഷപ്പ് മാര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് സ്കൂളില്‍ പത്താമത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങും 14-മത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു. ബിഷപ്പ് മാര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം ഉദ്ഘാടനം ചെയ്തു. സമരിറ്റന്‍ സന്ന്യാസ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും കോളജിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ഡോ. റീത്ത സിഎസ്എസ് അധ്യക്ഷത വഹിച്ചു.
സ്നേഹോദയ പ്രൊവിന്‍സ് മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എല്‍സീന സിഎസ്എസ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. മുളന്തുരുത്തി വെല്‍കെയര്‍ കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പലും ടിഎന്‍എഐ കേരള സംസ്ഥാന പ്രസിഡന്റുമായ പ്രഫസര്‍ രേണു സൂസന് തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.
ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, ആളൂര്‍ പഞ്ചായത്തംഗം മേരി ഐസക്, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ്, വിദ്യാര്‍ഥി പ്രതിനിധി ഗ്രീന മരിയ, സിസ്റ്റര്‍ ഷൈനി സിഎസ്എസ്, പ്രഫ. എ.ആര്. നിമി എന്നിവര്‍ സംസാരിച്ചു.

സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര