ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെന്റ് പീറ്റര്‍ കുടുംബയൂണിറ്റ് ഹൃദയ പാലിയേറ്റീവിന് കട്ടിലുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെന്റ് പീറ്റര്‍ കുടുംബയൂണിറ്റ് ഹൃദയ പാലിയേറ്റീവിന് കട്ടിലുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെന്റ് പീറ്റര്‍ കുടുംബയൂണിറ്റ് ഹൃദയ പാലിയേറ്റീവിന് കട്ടിലുകള്‍ വിതരണം ചെയ്തു. മാര്‍ ജെയിംസ് പഴയാറ്റില്‍ ഹൃദയ പാലിയേറ്റീവ് ഹോസ്പീസിലെ രോഗികള്‍ക്കായി ആധുനിക രീതിയിലുള്ള, ഒന്നിന് 30,000 രൂപ വില മതിക്കുന്ന അഞ്ച് കട്ടിലുകളാണ് വിതരണം ചെയ്തത്. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത് അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, ക്രേന്ദസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍, കുടുംബ യൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍, സെക്രട്ടറി വര്‍ഗീസ് റപ്പായി പറമ്പി, ട്രഷറര്‍ ടോമി പോള്‍ പറമ്പി, വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പന്, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.