വാര്യര്‍ സമാജം കേന്ദ്ര വാര്‍ഷിക സമ്മേളനം; ഉണ്ണായിവാര്യര്‍ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് സമര്‍പ്പിച്ചു

കേരള വാര്യര്‍ സമാജത്തിന്റെ പ്രഥമ ഉണ്ണായിവാര്യര്‍ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: കേരള വാര്യര്‍ സമാജത്തിന്റെ പ്രഥമ ഉണ്ണായിവാര്യര്‍ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമാജം കേന്ദ്ര വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സമര്‍പ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്കേന്ദ്ര പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ചലച്ചിത്ര നിര്‍മ്മാതാവ് ലക്ഷ്മി വാര്യര്‍, എ.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം കഥാകൃത്ത് കെ. രേഖയും യുവജന സംഗമം ഡോ. കണ്ണന് സി.എസ്. വാര്യരും ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം നടന് ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. വാരിയര്‍ സമാജം പുതിയ സംസ്ഥാന ഭാരവാഹികളായി പി.കെ. മോഹന്‍ദാസ് (പ്രസിഡന്റ്), എ. കൃഷ്ണകുമാര്‍, ആര്. മുരളീധരന്, സി. ബാലകൃഷ്ണവാര്യര്‍ (വൈസ് പ്രസിഡന്റുമാര്‍), വി.വി. മുരളീധര വാര്യര്‍ (ജനറല്‍ സെക്രട്ടറി), വി.ആര്. ബാലകൃഷ്ണന്, രജനീഷ് ആര്. വാര്യര്‍, ടി.വി. രാധാകൃഷ്ണന് (സെക്രട്ടറിമാര്‍), വി. വേണുഗോപാല്‍ (ട്രഷറര്‍) വനിതാ വിഭാഗം: ടി.കെ. ഗീതാകുമാരി (പ്രസിഡന്റ്), ചന്ദ്രിക കൃഷ്ണന് (സെക്രട്ടറി), എന്‍. ജയശ്രീ വാര്യര്‍ (ട്രഷറര്‍) യുവജന വിഭാഗം : വി. ഹരി മോഹന്‍ (പ്രസിഡന്റ്), നീതുവാരിയര് (സെക്രട്ടറി), വിനോദ് കുമാര്‍ (ട്രഷറര്‍).
