കാറളത്ത് കോണ്‍ഗ്രസ് കുടുംബ സംഗമം

കാറളം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാറളം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണന് കക്കേരി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.ബി. ഷമീര്‍, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി കമ്മിറ്റി സെക്രട്ടറി ബെനഡിക്ട് ബിന്നി, കാറളം അഗ്രോ സൊസൈറ്റി പ്രസിഡന്റ് കെ.സി. ആന്റണി, വാര്‍ഡ് കമ്മിറ്റി സെക്രട്ടറി രവി കിഴുമട എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവരേയും, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും ആദരിച്ചു.