പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ നടന്ന പ്രതിഷേധ ജ്വാല മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് ഉദ്ഘാനം ചെയ്യുന്നു.
മാപ്രാണം: പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല മാപ്രാണം സെന്ററില്‍ നടന്നു. ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് ഉദ്ഘാനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, ലാംബി റാഫേല്‍, വത്സല നന്ദന്, ശ്രീജേഷ്, ആര്‍ട്ടിസ്റ്റ് പ്രഭ, കൗണ്‍സിലര്‍മാരായ മായ അജയന്, സരിത സുഭാഷ്, ഏരിയ വൈസ് പ്രസിഡന്റ് സതീഷ് കെ. പിള്ള, ടി.വി. ഉണ്ണികൃഷ്ണന്, നിരവധി ബൂത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഏരിയ ജന:സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് സ്വാഗതം പറഞ്ഞ യോഗത്തിന്, വൈസ് പ്രസിഡന്റ് സന്തോഷ് കാര്യാടന്‍ നന്ദി പറഞ്ഞു.