സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

പിണറായി വിജയന് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ ബിജെപി ടൗണ്‍ ഏരിയകമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 10ാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ ടൗണ്‍ ഏരിയ പ്രതിഷേധജ്വാല ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിഷോണ്‍ അധ്യക്ഷത വഹിച്ചു. ഏരിയായിലെ നേതാക്കളായ കെ.എം. ബാബുരാജ്, സെബാസ്റ്റ്യന്‍ ചാലിശേരി, സിന്ധു സോമന്, ജോര്‍ജ്ജ്, അമ്പിളി ജയന്, രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.