ഇരിങ്ങാലക്കുട തൊഴുത്തും പറമ്പില്‍ തോമന് മറിയം കുടുംബ സംഗമം നടത്തി
ഇരിങ്ങാലക്കുട തൊഴുത്തും പറമ്പില്‍ തോമന് മറിയം 12-ാം മത് കുടുംബ സംഗമം ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബെന്നി നീലംങ്കാവില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട തൊഴുത്തും പറമ്പില്‍ തോമന് മറിയം 12-ാം മത് കുടുംബ സംഗമത്തിന്റ ഭാഗമായി രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബെന്നി നീലംങ്കാവില്‍ ഉദ്ഘാടനം ചെയ്തു. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കൂനന്‍ മുഖ്യാതിഥി ആയിരുന്നു. ഡോ. ടി.എം. ജോസ് അധ്യക്ഷത വഹിച്ചു. കിരണ്‍ ടി. ഫ്രാന്‍സീസ് സ്വാഗതവും അഡ്വ. ജോണ്‍ നിധിന് തോമസ് ആമുഖ പ്രഭാഷണവും നടത്തി. മുന്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ടി.ജെ. തോമസ്, ടി.എം. ജോണി, സിസ്റ്റര്‍ മരിയ ജോണ്‍, പി.കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം