ഇരിങ്ങാലക്കുടയില്‍ റോഡില്‍ അപകടക്കുളങ്ങള്‍- നഗരസഭയുടേയും മന്ത്രിയുടെയും ജനദ്രോഹത്തിനെതിരെ ബിജെപി പ്രക്ഷോഭം
ബസ് സ്റ്റാന്‍ഡ് സിവില്സ്റ്റേഷന് റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡ് സിവില്സ്റ്റേഷന് റോഡില്‍ അപകടക്കുളങ്ങള്‍ മൂലം ജനജീവിതം ദുസ്സഹമാക്കിയ നഗരസഭാ അധികൃതര്‍ക്കും മന്ത്രി ആര്. ബിന്ദുവിനുമെതിരെ ബിജെപി ടൗണ്‍ ഏരിയ കമ്മറ്റി സണ്ണി സില്‍ക്സിന് മുന്പിലെ റോഡില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രസിഡന്റ് ലിഷോണ്‍ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. കൃപേഷ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡന്റുമാരായ രമേഷ് അയ്യര്‍, അമ്പിളി ജയന്, ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, ടൗണ്‍ ഏരിയ ജന സെക്രട്ടറി കെ.എം. ബാബുരാജ്, കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, റീജ സന്തോഷ്, സിക്സണ്‍ മാളക്കാരന്‍, സിന്ധു സോമന്, ജോര്‍ജ് ആലങ്ങാടന്‍, ജോസഫ്, സുനില്‍, യു.കെ. വിദ്യാസാഗര്‍ എന്നിവര്‍ നേതൃത്വം നല്കി.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം