ചികിത്സയ്ക്ക് നിക്ഷേപ തുക ലഭിക്കാതെ മരണപ്പെട്ട പൗലോസേട്ടന്റെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു
ചികില്‍സക്ക് മതിയായ നിക്ഷപ തുക ലഭിക്കാതെ മരണപ്പെട്ട പൊറത്തിശ്ശേരി സ്വദേശി കോട്ടക്കകത്തുകാരന്‍ പൗലോസിന്റെ വീട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി പൗലോസിന്റെ ഭാര്യ വെറോനിക്കയുമായി സംസാരിക്കുന്നു
ഇരിങ്ങാലക്കുട: വിദഗ്ധ ചികിത്സക്ക് കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിക്ഷേപതുക ലഭിക്കാതെ മരണപ്പെട്ട പൊറത്തിശ്ശേരി സ്വദേശി കോട്ടക്കകത്തുകാരന്‍ പൗലോസിന്റെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. പൗലോസിന്റെ ഭാര്യയും സഹോദരങ്ങളുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് ആശ്വസിപ്പിച്ച് അദ്ദേഹം മടങ്ങി. ജില്ലാ പ്രസിഡന്റ് എ ആര് ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണന്, കെ പി ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, സന്തോഷ് ചെറാക്കുളം,പി എസ് അനില്‍കുമാര്‍, എ നാഗേഷ്,ശ്യാംജി മാടത്തിങ്കല്‍,രിമ പ്രകാശ്, അജീഷ് പൈക്കാട്ട്, രമേഷ് അയ്യര്‍, ടി കെ ഷാജു, സൂരജ് കടുങ്ങാടന്‍, സൂരജ് നമ്പ്യാങ്കാവ്, അഖിലാഷ് വിശ്വനാഥന് എന്നിവര്‍ കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കുടുംബ സംഗമം സംഘടിപ്പിച്ചു
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കാല് നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്