വിനോദസഞ്ചാരികള്‍ നവ്യാനുഭവമായി ബോട്ടിംഗ് ആരംഭിച്ചു: പൊതുമ്പുചിറയോരത്തിന് ഇനി പത്തരമാറ്റ് സൗന്ദര്യം
പൊതുമ്പുചിറയോരത്ത് ആരംഭിച്ച ബോട്ടിംഗ് മന്ത്രി ഡോ. ആര്. ബിന്ദു ഫഌഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷനായ മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറയോരത്തെ ടൂറിസം പദ്ധതിയില്‍ ചിറയോര സൗന്ദര്യാസ്വാദനത്തിന് പുതിയ അധ്യായം കുറിച്ച് ബോട്ടിംഗ് തുടങ്ങി. ചിറയോരത്തിന്റെ മനോഹരിതയോട് ചേര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് പുതു അനുഭവം പകരാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ബോട്ടിംഗിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിന്റ് ലത ചന്ദ്രന് മുഖ്യാതിഥിയായി. ഐസിഎല്‍ ഫില്‍കോര്‍പ്പ് ഡയറക്ടര്‍ ഇ.കെ. ഹരികുമാര്‍, അസി. ജനറല്‍ മാനേജര്‍ ടി.ജി. ബാബു.
സീനിയര്‍ എച്ച്ആര്‍ മാനേജര്‍ സാം എസ്. മാളിയേക്കല്‍, പിആര്‍ഒ റെജി പോള്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തോകലത്ത്, മണി സജയന്, ശ്രീജിത്ത് പട്ടത്ത്, റോസ്മി ജയേഷ്, നിഖിത അനൂപ്, വേളൂക്കര പഞ്ചായത്ത് അംഗം പി.എസ്. ലീന തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ ഇതിനകം നാടിന് സമര്‍പ്പിച്ചു കഴിഞ്ഞു. 2026 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ ഉദേശിച്ചിരുന്ന മൂന്നാം ഘട്ടത്തില്‍ ബോട്ടിംഗും ചില്‍ഡ്രന്‍സ് പാര്‍ക്കും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിക്കുന്ന സമയത്തിന് മുമ്പേ ചിറയോരത്ത് ബോട്ടിംഗ് എന്ന സ്വപ്നം യാഥാര്‍ഥ്യമായി. ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ബോട്ടിംഗ് ആരംഭിച്ചത്. ആരംഭഘട്ടത്തില്‍ വൈകീട്ട് 4.30 മുതല്‍ 6.30 വരെയായിരിക്കും ബോട്ടിംഗിനുള്ള സൗകര്യം ഉണ്ടാകുക.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി