ഇരിങ്ങാലക്കുട ചന്തക്കുന്ന് മാര്‍ക്കറ്റിലെ ജലസംഭരണി നാടിന് സമര്‍പ്പിച്ചു; നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് അമൃത് പദ്ധതിയില്‍ 3.4 കോടി രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട ചന്തക്കുന്ന് ഭാഗത്ത് ജലവിതരണം മെച്ചപ്പെടുത്തുന്നതിന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ മാര്‍ക്കറ്റില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജലസംഭരണി മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ ചന്തക്കുന്ന് ഭാഗത്തേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്കായി നിര്‍മ്മിച്ച രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. ഗുണനിലവാരമുള്ള വെള്ളം നിരന്തരം ലഭ്യമാകുന്ന രീതിയില്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലസംഭരണി നിര്‍മ്മിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.464 കോടി രൂപ വിനിയോഗിച്ചാണ് ജലസംഭരണി നിര്‍മ്മിച്ചത്.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.എ. സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ, സ്ഥിരസമിതി അധ്യക്ഷന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗിരി, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, കേരള വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.എ. സുമ, വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ജെ. സുനില്‍, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേന്ദ്രമന്ത്രിയെ അപമാനിച്ചു: ബിജെപി
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍പെടുത്തി 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്രവര്‍ത്തിയുടെ ഉദ്ഘാടനകര്‍മ്മത്തില്‍ സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ അപമാനിക്കുന്ന രീതിയില്‍ കാര്യപരിപാടികള്‍ നിശ്ചയിച്ചതില്‍ ബിജെപി ഇരിങ്ങാലക്കുട നഗരസഭ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയും സംസ്ഥാനജലവിഭവമന്ത്രി ഉദ്ഘാടനവും സ്ഥലം എംഎല്‍എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദു അധ്യക്ഷയുമായിട്ടാണ് കാര്യപരിപാടി സംഘടിപ്പിച്ചത്. സുരേഷ് ഗോപി ഇങ്ങനെ ഒരു പരിപാടി നടത്തുന്ന വിവരം അറിഞ്ഞിട്ടു പോലുമില്ല.
നഗരസഭ ഭരിക്കുന്ന യുഡിഎഫും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും ചേര്‍ന്ന് ഉദ്ഘാടനപരിപാടി നിശ്ചയിച്ചശേഷം കേന്ദ്രമന്ത്രിക്ക് ഈ പ്രോഗ്രാമിന്റെ ഒരു മെയില്‍ അയക്കുകമാത്രമാണ് െയ്തത്. മന്ത്രിയുടെ സമയം വാങ്ങിച്ച് ഉദ്ഘാടകനാക്കി പരിപാടി സംഘടിപ്പിക്കുകയായിരുന്നു വേണ്ടത്. ഇതില്‍ ബിജെപി ഇരിങ്ങാലക്കുട പാര്‍ലമെന്ററി പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാര്‍, അമ്പിളി ജയന്, വിജയകുമാരി അനിലന്‍, ഷാജുട്ടന്‍, മായ അജയന് എന്നിവര്‍ പ്രസംഗിച്ചു.

സൈ ഹണ്ടില്‍ 14 പേര് പിടിയില്‍, നിരവധി പേര് നിരീക്ഷണത്തില്‍
കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍
വിനോദസഞ്ചാരികള്‍ നവ്യാനുഭവമായി ബോട്ടിംഗ് ആരംഭിച്ചു: പൊതുമ്പുചിറയോരത്തിന് ഇനി പത്തരമാറ്റ് സൗന്ദര്യം
മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ്
അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി നവീകരണകലശം
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു