ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എന്‍ഡിഎ സ്ഥാനാര്‍ഥി കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥികളെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 43 വാര്‍ഡുകളിലേയും എന്‍ഡിഎയുടെ സ്ഥാനാര്‍ഥികളെ അദ്ദേഹം പൊന്നാടയണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് ഷൈജു കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു.
സൗത്ത് ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ജില്ല പ്രഭാരി അഡ്വ. എം.എ. വിനോദ്, ആര്‍ച്ച അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, ടൗണ്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ്, രമേശ് അയ്യര്‍, എന്‍ഡിഎ സ്ഥാനാര്‍ഥികളായ അമ്പിളി ജയന്, സ്മിത കൃഷ്ണകുമാര്‍, വിജയകുമാരി അനിലന്‍ എന്നിവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ ഇന്ചാര്ജുമാരയ ജോജന്‍ കൊല്ലാട്ടില്‍, സെബാസ്റ്റ്യന്‍ ചാലിശേരി, കെ.എം. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം