ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ഡോ.കെ.ജെ. വര്‍ഗീസ് ധാരണാപത്രങ്ങളില്‍ ഒപ്പുവെയ്ക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മൂന്ന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു. മലേഷ്യയിലെ ലിങ്കണ് സര്‍വകലാശാലയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് വിവിധ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലാവോസ്, ബാലി ധ്യാനപുര യൂണിവേഴ്സിറ്റി ഇന്തോനേഷ്യ, ഇന്റി ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി മലേഷ്യ എന്നീ യൂണിവേഴ്സിറ്റികളുമായാണ് ധാരണയായത്.
ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, സംയുക്ത പഠന പദ്ധതികള്‍, കോണ്‍ഫറന്‍സുകള്‍, ശില്പശാലകള് എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ക്രൈസ്റ്റ് കോളജിനു വേണ്ടി വൈസ് പ്രിന്‍സിപ്പാളും ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ.കെ.ജെ. വര്‍ഗീസ് ധാരണാപത്രങ്ങളില്‍ ഒപ്പു വച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള പഠന ഗവേഷണ അവസരങ്ങള്‍ ലഭ്യമാകുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അറിയിച്ചു. ക്രൈസ്റ്റ് കോളജിന് 50 ഓളം വിദേശ സര്‍വകലാശാലകളുമായി പഠന ഗവേഷണ രംഗത്ത് ധാരണയുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം