വെങ്ങോട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിയ മൃദംഗമേള ഭജന്‍സ് ശ്രദ്ധേയമായി
വെങ്ങോട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച മൃദംഗമേള ഭജന്‍സ്.
പൂമംഗലം: വെങ്ങോട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച മൃദംഗമേള ഭജന്‍സ് ശ്രദ്ധേയമായി. കളരിയിലെ എട്ടു വയസുകാരായ രുദ്ര തീര്‍ഥ്, രുദ്രദേവ്, ശ്രീഹരി എന്നിവരുടെ നേതൃത്വത്തില്‍ 12 വയസുവരെയുള്ള 13 ഓളം കൊച്ചു മൃദംഗം കലാകാരന്മാര്, 10 വയസ് മുതലുള്ള 13 അംഗ വെങ്ങോട്ടുംപിള്ളി ഭജനസംഘത്തോടൊപ്പം ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗമേള ഭജന്‍സ് നിറഞ്ഞ സദസിലെ പ്രേക്ഷകര്‍ക്ക് അത്ഭുതവും ആനന്ദവും ഉളവാക്കി. കൂടാതെ കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൃദംഗമേളയും അരങ്ങേറി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിക്കു കളരിയിലെ അധ്യാപകന് വിക്രമന് നമ്പൂതിരി നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം