ഠാണാ ചന്തക്കുന്ന് റോഡ് വികസനം; ടാറിംഗ് ആരംഭിച്ചു
ഇരിങ്ങാലക്കുട ഠാണാ - ചന്തക്കുന്ന് റോഡില്‍ ചാള്‍സ് ബോക്കറിക്കു മുന്നിൽ കലുങ്ക് നിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നു.
ഇരിങ്ങാലക്കുട: റോഡ് വികസനത്തിന്റെ ഭാഗമായി ഠാണാ മുതല്‍ ചന്തക്കുന്ന് വരെയുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിംഗ് ആരംഭിച്ചു. കാനനിര്‍മാണവും നടക്കുന്നുണ്ട്. അതിനാല്‍ ഠാണാവില്‍നിന്ന് തെക്കുഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്.
തൃശൂര്‍ ഭാഗത്തുനിന്നുവരുന്ന ബസുകള്‍ ക്രൈസ്റ്റ് കോളജ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് സ്റ്റാന്‍ഡിലെത്തി ആളെയിറക്കി പല വഴികളിലൂടെയാണ് ഇപ്പോള്‍ ചന്തക്കുന്നിലെത്തുന്നത്. കൊടുങ്ങല്ലൂരില്‍നിന്നുള്ള വാഹനങ്ങള്‍ വെള്ളാങ്കല്ലൂരില്നിന്നു തിരിഞ്ഞ് അരിപ്പാലം, ചേലൂര്‍ വഴി നേരിട്ട് സ്റ്റാന്‍ഡ് റോഡിലേക്കോ, ചന്തക്കുന്നുവഴിയോ ആണ് പോകുന്നത്.
ബസ് സ്റ്റാന്‍ഡില്‍നിന്ന് ചാലക്കുടി റോഡിലേക്കുള്ള ഗതാഗതം മാത്രമാണ് തടസമില്ലാത്തത്. എന്നാല്‍, മറ്റ് ഇടറോഡുകളിലൂടെ വാഹനങ്ങള്‍ കയറിവരുന്നതിനാല്‍ ഈ റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങള്‍ ഠാണാവിലേക്ക് കടക്കാതായതോടെ കച്ചവടവും പ്രതിസന്ധിയിലായി.
ഒരു ഭാഗം പൊളിക്കുമ്പോള്‍ വണ്‍വേ സംവിധാനം നല്‍കാറുണ്ടെങ്കിലും ഠാണാവില്‍ കലുങ്കുനിര്‍മാണം നടക്കുന്നതിനാല്‍ ബസുകളടക്കമുള്ള വലിയ വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ചന്തക്കുന്നില്‍നിന്ന് ഠാണാവിലേക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ കയറിവരുന്നത് ഗതാഗതം കൂടുതല്‍ രൂക്ഷമാക്കുകയാണ്. ചാള്‍സ് ബേക്കറിക്കു മുന്നിൽ കലുങ്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് കാന എടുത്തിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
64 മത് സൗത്ത് ഇന്ത്യന്‍ കണ്ടംകുളത്തി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിര്‍മല കോളജ് മൂവാറ്റുപുഴക്ക് വിജയം
ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു