ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 73-ാം വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിന്റെ 73-ാം വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്സന് പുരസ്കാര വിതരണവും ജോസ് ജെ. ചിറ്റിലപ്പിള്ളി മംഗളപത്രസമര്‍പ്പണവും മാനേജര്‍ എ.എന്‍. നീലകണ്ഠന് ഫോട്ടോ അനാഛാദനവും നിര്‍വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എം. ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. എഇഒ എം.എസ്. രാജീവ്, പഞ്ചായത്തംഗങ്ങളായ എ.എം. ജോണ്സന്, എ.എസ്. സുനില്‍കുമാര്‍, വി.ആര്. ഷൈജു, സി.എസ്. അജീഷ്, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പ്രധാനധ്യാപകന് ടി. അനില്‍ കുമാര്‍, കെ.പി. മാത്യു, എ.എന്‍. വാസുദേവന്‍, അഡ്വ. കെ.എ. മനോഹരന്, ജോമി ജോണ്‍, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, രമ്യ സിജു എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു