മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിപ്പിച്ച മത സൗഹാര്‍ദ സദസ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സമീപം.
ഇരിങ്ങാലക്കുട: മതം പഠിപ്പിക്കുന്നത് മനുഷ്യസ്നേഹമാണന്നും മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കൊണ്ട് മതനിരപേക്ഷ സമൂഹത്തിനായി എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് നീങ്ങണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിപ്പിച്ച മത സൗഹാര്‍ദ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ടൗണ്‍ അമ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥി ആയിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ.ഗോപി, ഠാണാ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
അമ്പ് കമ്മറ്റി പ്രസിഡന്റ് റെജി മാളക്കാരന്‍, സെക്രട്ടറി ബെന്നി വിന്‍സെന്റ് ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പോളി കോട്ടോളി, ഡയസ് ജോസഫ്, ജോജോ പള്ളന്‍, ജോബി അക്കരക്കാരന്‍, ഷാജു പന്തല്ലിപ്പാടന്, ജോയ്ചെറയാലത്ത് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
64 മത് സൗത്ത് ഇന്ത്യന്‍ കണ്ടംകുളത്തി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിര്‍മല കോളജ് മൂവാറ്റുപുഴക്ക് വിജയം
ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
കോന്തിപുലത്തിന് ഇനി സ്ഥിരം തടയണ; നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു