സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്ര വിജ്ഞാന പരിപാടിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളജ് ഡീന്‍ ഓഫ് സയന്‍സ് ഡോ. നൈജില്‍ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പാളും ഇകെഎന്‍ സെന്റര്‍ പ്രസിഡന്റുമായ ഡോ. മാത്യു പോള്‍ ഊക്കന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര ചരിത്രം മനസിലാക്കുക, യുക്തിയും നിരീക്ഷണവും വിദ്യാര്‍ഥികളില്‍ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ ഈ പരിപാടിയുടെ സമാപന ക്ലാസ് സംസ്ഥാന എസ്സിഇആര്ടി കണ്‍സള്‍ട്ടന്റ് ഡോ. എം.ആര്. സുദര്‍ശന കുമാര്‍ നയിച്ചു. ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അപര്‍ണ ശ്രീകുമാര്‍, സ്റ്റെപ്പ് കണ്‍വീനര്‍ കെ. മായ നന്ദി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
64 മത് സൗത്ത് ഇന്ത്യന്‍ കണ്ടംകുളത്തി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിര്‍മല കോളജ് മൂവാറ്റുപുഴക്ക് വിജയം
ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
കോന്തിപുലത്തിന് ഇനി സ്ഥിരം തടയണ; നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു