സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളും കൂട്ടാളികളുമാണ് പിടിയിലായത്
പ്രതികളില്‍ നിന്ന് കവര്‍ച്ചക്ക് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച ആയുധങ്ങളും മറ്റും പിടിച്ചെടുത്തു
നാല് കാറുകള്‍, പതിനാല് മോട്ടോര്‍ സൈക്കിളുകള്‍, 33 മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: ഗുണ്ടാ ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍. പ്രതികളില്‍ നിന്ന് കവര്‍ച്ചക്ക് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. ഇവരില്‍ നിന്നും മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്റ്റ്, മാരുതി സെന്‍, ഹുണ്ടായ് ഇയോണ്‍ എന്നീ നാല് കാറുകളും, പതിനാല് മോട്ടോര്‍സൈക്കിളുകളും, മൂന്ന് ആപ്പിള്‍ ഫോണുകളടക്കം ആകെ 33 മൊബൈല്‍ ഫോണുകളും, മാരകായുധമായി ഉപയോഗിക്കാവുന്ന വാള്, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു.
തൃശൂര്‍ റൂറല്‍ ജില്ലയിലെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് നേരിട്ടും ശാസ്ത്രീയമായ മാര്‍ഗങ്ങളുപയോഗിച്ചും ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മാസങ്ങളായി നിരിക്ഷിച്ച് വരികയായിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനംകുളത്തുള്ള ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഗുണ്ടാസംഘാഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളില്‍ അംഗങ്ങളുമായ 34 പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇതില്‍ 20 പ്രതികള്‍ നിരവധി ക്രിമിനല്‍ക്കേസിലെ പ്രതികളാണ്. അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ് (28), വെള്ളാങ്ങല്ലൂര്‍ വേലമ്പറമ്പില്‍ വീട്ടില്‍ ഷാഹിദ് (30), വെള്ളാങ്ങല്ലൂര്‍ വിലയനാട് കൊക്കാടന്‍ വീട്ടില്‍ മാര്ട്ടിന് (28), കല്ലേറ്റുംകര വടക്കേതലക്കല്‍ വീട്ടില്‍ ഷാഹിന്‍ (31), വെള്ളാങ്ങല്ലൂര്‍ തെക്കനാത്ത് വീട്ടില്‍ എഡ്വിന് (26), നടത്തര ചിറ്റിലപ്പിള്ളി വീട്ടില്‍ ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത വീട്ടില്‍ അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന വീട്ടില്‍ അര്ജുന് (26), പുത്തന്‍ചിറ കോളനിപ്പറമ്പില്‍ വീട്ടില്‍ രന്തീദീപ് (30), വെള്ളാങ്ങല്ലൂര്‍ വാളവര വീട്ടില്‍ ഹിതിന് (25),
അനന്തപു പഴയാറ്റില്‍ വീട്ടില്‍ ഹെന്റി പോള്‍ (21), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി വീട്ടില്‍ അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി വീട്ടില്‍ റിന്റോ (29), ചൂരപ്പട്ടി വീട്ടില്‍ ഷിബിന്‍ (46), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി വീട്ടില്‍ അശ്വിന് (26), മുരിയാട് വെള്ളപ്പാടി വീട്ടില്‍ സൂരജ്, പൊറത്തിശേരി കണ്ണകുളം വീട്ടില്‍ സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരന്‍ വീട്ടില്‍ ആല്‍ബര്‍ട്ട് (29), കാട്ടൂര്‍ കിഴുത്താണി കുഞ്ഞുവീട്ടില്‍ വിമല്‍ (29), അഞ്ചേരി കച്ചപ്പിള്ളി വീട്ടില്‍ സനൂപ് (36), ഇരിങ്ങാലക്കുട സോള്‍വെന്റ് കൂടക്കര വീട്ടില്‍ ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ ബിബിന്‍, അനന്തപുരം നെല്ലിപ്പറമ്പില്‍ വീട്ടില്‍ സന്തോഷ് (55), വെള്ളാങ്ങല്ലൂര്‍ തരുപീടികയില്‍ വീട്ടില്‍ നവാസ് (29),
പട്ടേപ്പാടം തൈപ്പറമ്പില്‍ വീട്ടില്‍ നിഖില്‍ (30), വെള്ളാങ്ങല്ലൂര്‍ പാമ്പിനേഴത്ത് വീട്ടില്‍ നസീം (26), വെള്ളാങ്ങല്ലൂര്‍ പട്ടേപ്പാടം കുരിയപ്പുള്ളി വീട്ടില്‍ ഹുസൈന് (28), വെള്ളാങ്ങല്ലൂര്‍ വഞ്ചിപ്പുര വീട്ടില്‍ ആന്‍സണ്‍ (33), അനന്തപുരം വടക്കേക്കര വീട്ടില്‍ ഗോകുല്‍ (25), കോണത്തുകുന്ന് വേലപ്പറമ്പില് വീട്ടില്‍ ഷരണ്‍ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ പ്രണവ് (23), പള്ളം തൊട്ടിപ്പാള്‍ പുതുപ്പുള്ളിപ്പറമ്പില്‍ വീട്ടില്‍ ഷാരോണ്‍ പോള്‍സണ്‍ (27), അനന്തപുരം വാഴേക്കാടന്‍ വീട്ടില്‍ സുനില്‍കുമാര്‍ (48), അനന്തപുരം വാഴേക്കാടന്‍ വീട്ടില്‍ വിജിത്ത് വിജയന് (33) എന്നീ 34 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാ സംഘാഗങ്ങളുടെ ഗ്രൂപ്പുകളില്‍ രഹസ്യന്വേഷണ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ നുഴഞ്ഞ് കയറിയാണ് രഹസ്യ വിവരം ശേഖരിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.എസ്. സലീഷ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, ചേര്‍പ്പ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.എസ്. ഷാജന്, ഡാന്‍സാഫ് സംഘത്തിലെ ജിഎസ്ഐമാരായ ജയകൃഷ്ണന്,
പ്രദീപ്, സതീശന് മടപ്പാട്ടില്‍, പി.എം. മൂസ, ജിഎഎസ്ഐമാരായ എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, ബിജു, ലിജു ഇയ്യാനി, ഇ.എസ്. ജീവന്, ജിഎസ്സിപിഒമാരായ സോണി പി. എക്സ്, ഷിന്റെ, സിപിഒ മാരായ ഇ.വി. ശ്രീജിത, സുര്‍ജിത് സാഗര്‍, നിഷാന്ത്, ചേര്‍പ്പ് പോലീസ് സ്റ്റേഷന് എസ്ഐ സുബിന്ത്, ജിഎസ്ഐ ഷാജു, ജിഎസ്സിപിഒ മാരായ അനീഷ്, സിന്റി, അനു അരവിന്ദ്, ശ്രീനാഥ് പരദീപ്, സിപിഒമാരായ മുഹമ്മദ്, ധനേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു