കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന്റെ ഉപകേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കേരള ലാംഗ്വേജ് നെറ്റ്വർക്കിന്റെ ഇരിങ്ങാലക്കുട സബ് സെന്ററിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന്റെ ഇരിങ്ങാലക്കുട സബ് സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേന്ദ്രത്തിലൂടെ വിവിധ ഭാഷകളുടെ പഠനത്തില്‍ മാത്രമല്ല, ഭാവിയില്‍ സാഹിത്യത്തിന്റെ മേഖലയിലും അതുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയിലും ഗൗരവമേറിയ പഠനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.
തൊഴില്‍ അന്വേഷിച്ചും വിദ്യാഭ്യാസത്തിനുമായി ധാരാളം വിദ്യാര്‍ഥികള്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. അത്തരം ആളുകള്‍ക്ക് പ്രയോജനമാണ് കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന്റെ സെന്ററുകള്‍. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളെ വിജ്ഞാനത്തിന്റെ ഭാഷയായി കൂടുതല്‍ വികസിപ്പിക്കലും വിദേശഭാഷകളില്‍ പഠന പരിശീലനങ്ങള്‍ നല്‍കലും ലക്ഷ്യമായുള്ള കേരള ലാംഗ്വേജ് നെറ്റ്വർക്കിന്റെ ഉപകേന്ദ്രത്തില്‍ സ്പോക്കണ് ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ആദ്യം ആരംഭിക്കുന്നത്.
എസ്എന്‍ നഗറിലെ എസ്എന്‍ഡിപി താലൂക്ക് യൂണിയന് ഓഫീസ് കെട്ടിടത്തിലാണ് കോഴ്സുകള്‍ നടക്കുന്നത്. കാട്ടുങ്ങച്ചിറ കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക് ഓഫീസില്‍ നടന്ന ചടങ്ങ് തുഞ്ചത്ത് എഴുത്തച്ഛന് മലയാളം യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന് അധ്യക്ഷത വഹിച്ചു. കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക് ഇരിങ്ങാലക്കുട ഉപകേന്ദ്രം കൊ ഒാർഡിനേറ്റര്‍ ടി.പി. ലീന, കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക് ഡയറക്ടര്‍ ഡോ. സജിന, എസ്എന്‍ഡിപി യോഗം സ്റ്റേറ്റ് കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദിവ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടന്‍കുളം നവീകരണം; ദ്രുതഗതിയില്‍, തെക്കേ അരിക് നന്നാക്കല്‍ ഉത്സവത്തിന് മുന്‍പ് പൂര്‍ത്തിയാക്കും
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ്; വിശ്വ സാഹോദര്യ ദീപ പ്രോജ്വലനം വിസ്മയ കാഴ്ചയായി
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തി
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി
ആളൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു