ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു
വിഭൂതി തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുകര്മങ്ങള്ക്കിടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസികളുടെ നെറ്റിയില്‍ കരിക്കുറി വരയ്ക്കുന്നു.
ഇരിങ്ങാലക്കുട: യേശുവിന്റെ ഉയിര്‍പ്പ് തിരുനാളിന് (ഈസ്റ്റര്‍) ഒരുക്കമായി ക്രൈസ്തവര്‍ അമ്പത് നോമ്പാചരണം (വലിയ നോമ്പ്) തുടങ്ങി. നോമ്പിന് തുടക്കം കുറിച്ച് ക്രൈസ്തവര്‍ തിങ്കളാഴ്ച വിഭൂതി തിരുനാള്‍ ആചരിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ദിന തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പഴയ നിയമകാലത്ത് ഭൗതീകതയോടുള്ള വിരക്തിയുടെ പ്രതീകമായി ദേഹത്ത് ചാരംപൂശിയാണ് നോമ്പനുഷ്ഠിച്ചിരുന്നത്. ഇതിന്റെ അനുസ്മരണമായി നെറ്റിയില്‍ ചാരംകൊണ്ടുള്ള കരിക്കുരിശ് വരയ്ക്കുന്ന ക്രിസ്തീയ അനുഷ്ഠാനമാണ് കുരിശുവര തിരുനാള്‍ എന്ന വിഭൂതി തിരുനാള്‍. പാതിനോമ്പ്, നാല്പതാം വെള്ളി, പെസഹാവ്യാഴം, ദുഃഖവെള്ളി, ഉയിര്‍പ്പ് ഞായര്‍ തുടങ്ങിയ പ്രത്യേക ദിവസങ്ങള്‍ അമ്പത് നോമ്പിന്റെ ഭാഗമാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം