സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
ജോസ് ജെ ചിറ്റിലപ്പിള്ളി.
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ പ്രഖ്യാപിച്ച 2024-2025 വര്‍ഷത്തെ മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് മുരിയാട് ഗ്രാമപഞ്ചായത്ത് അര്‍ഹമായി. മികച്ച പൊതു ഭരണവും നൂതന വികസന പദ്ധതികളും നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. 20 ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്കാരമായി ലഭിക്കുക.

2024 2025 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധങ്ങളായ പദ്ധതികള്‍, ക്ലീന്‍ മുരിയാട്, ഗ്രീന്‍ മുരിയാട്, നൂറു ദി നൂറു ദിന കര്‍മ്മ പരിപാടി, ജീവധാര , ഷി ഹെല്‍ത്ത്, സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ഉയിരേ വിദ്യാഭ്യാസ പദ്ധതി, വനിതാ ഫിറ്റ്നസ് സെന്ററുകള്‍, മഞ്ഞള്‍ പ്രസാദം, കേരനാടു മുരിയാട്, വാഴ ഗ്രാമം, സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സില്‍, ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യ മുക്ത പഞ്ചായത്ത് തുടങ്ങി നൂതനമായ പദ്ധതികളും പഞ്ചായത്ത് ഭരണത്തിലെ മികവും സര്‍വ്വതല സ്പര്‍ശിയായ വികസനവും കണക്കിലെടുത്തു കൊണ്ടാണ് പഞ്ചായത്ത് അവാര്‍ഡിന് അര്ഹമായിട്ടുള്ളത്. ഈ കാലയളവില്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
കളഞ്ഞു കിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി