സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
എം.സി. പോളിന്റെ എട്ടാമത് അനുസ്മരണത്തോടനുബന്ധിച്ച് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സംഘടിപ്പിച്ച ജില്ലാതല പെന്‍സില്‍ ഡ്രോയിംഗ്, ചിത്രരചനാ മല്‍സരങ്ങള്‍.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുന്‍ ജില്ലാ പ്രസിഡന്റും ഇരിങ്ങാലക്കുടയിലെ പ്രമുഖ സാമൂഹ്യ സംസ്ക്കാരിക വ്യക്തിയുമായിരുന്ന എം.സി. പോളിന്റെ എട്ടാമത് അനുസ്മരണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കൗട്ട്സ് ജില്ലാ കമ്മീഷണര്‍ എന്‍.സി. വാസു അധ്യക്ഷനായിരുന്നു. എഡിഒസി പി.എ. സെയ്ത് മുഹമ്മദ് എം.സി. പോള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട്, ഹയര്‍സെക്കന്‍ഡറി കോഡിനേറ്റര്‍ ടി.എന്‍. പ്രസീത, ഡിഒസി കെ.ഡി. ജയപ്രകാശന്‍, വി.എസ്. ദാസന്, സുശീല്‍ കെ.വി. മുഹമ്മദ് റോഷാല്‍ എന്നിവര്‍ സംസാരിച്ചു. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കുട്ടികള്‍ക്കായി ജില്ലാതല ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ്, ചിത്രരചന എന്നീ മത്സരങ്ങള്‍ നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍