മധുരമ്പിള്ളി നഗറില്‍ അബേദ്കര് ഗ്രാമ വികസന പദ്ധതി ആരംഭിച്ചു; മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു
കാട്ടൂര്‍ മധുരമ്പിള്ളി നഗറില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
കാട്ടൂര്‍: മധുരമ്പിള്ളി നഗറില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായി പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അബേദ്കര് ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. അംബേദ്കര്‍ ഗ്രാമവികസന വികസന പദ്ധതി പ്രകാരം ഭവനങ്ങളുടെ അറ്റകുറ്റപ്പണികള്‍, മതില് നിര്‍മ്മാണം, മാലിന്യ സംസ്കരണ പിറ്റുകള്‍ സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ വെള്ളക്കെട്ട് പരിഹാരം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലെ കാട്ടൂര്‍ പഞ്ചായത്തിലെ മധുരമ്പിള്ളി നഗറിലെ നിവാസികള്‍ക്ക് വ്യക്തിഗത പുരോഗതിയും പശ്ചാത്തല വികസനവും ഇതിലൂടെ നടപ്പിലാക്കുന്നു. മധുരമ്പിള്ളി നഗറില്‍ നടന്ന ചടങ്ങില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ.് മനു അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജീനീയര്‍ സതീദേവി പദ്ധതി അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി. പവിത്രന്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.കെ. അശോകന്, വാര്‍ഡ് മെമ്പര്‍ ജൂലിയസ് ആന്റണി, എസ്.സി. പ്രൊമോട്ടര്‍ ചിന്നുമോള് ഷൈജു എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
ക്രൈസ്റ്റ് കോളജില്‍ ത്രിദിന അന്താരാഷ്ട്ര ബോട്ടണി സെമിനാര്‍
വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍
സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആര്‍ടിസി യെ ലാഭത്തിലേക്ക് എത്തിച്ചത് – ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഫീസ് തുറന്നു
ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ പ്രചരണം നടത്തി