വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ 36 ാം ജില്ലാ സമ്മേളനം തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ടി. നാരായണന് ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ 36 ാം ജില്ലാ സമ്മേളനം. എംസിപി കണ്വെന്ഷന് സെന്ററില്‍ നടന്ന സമ്മേളനം തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ടി. നാരായണന് ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെപിഒഎ തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് കെ.പി. രാജു അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബിജു കട്ടപ്പുറം, തൃശൂര്‍ റൂറല്‍ അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ്, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ആര്. ബിജു, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.എസ്. സലീഷ്, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി വര്‍ഗീസ് അലക്സാണ്ടര്‍, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്കുമാര്‍, കെപിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സി. ബൈജു,
കെപിഒഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.ഐ. മാര്ട്ടിന്, കെപിഒഎ തൃശൂര്‍ സിറ്റി ജില്ലാ സെക്രട്ടറി പി.ആര്. കമല്‍ദാസ്, കേരള പോലീസ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി എം.എല്‍. വിജോഷ്, കേരള പോലീസ് അസോസിയേഷന് സിറ്റി ജില്ലാ സെക്രട്ടറി രജീഷ്, കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ ട്രഷറര്‍ പി. മോഹനന്, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. ബിജു, ജില്ലാ സെക്രട്ടറി വി.യു. സില്‍ജോ, ട്രഷറര്‍ എം.സി. ബിജു, അന്‍വറുദ്ദീന്‍, പി.എ. മിനി, ജില്ലാ ജോയിന്റ് സെക്രട്ടറി ജിജു കരുണാകരന്, വി.വി. ജിജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 350 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍