ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സഞ്ജു സുരേന്ദ്രന്, ഫാസില്‍ റസാഖ്.
സി.ആര്. കേശവന്‍വൈദ്യര്‍ സ്മാരക പുരസ്കാരം ഖിഡ്കി ഗാവിനും മോഹന്‍ സ്മാരക പുരസ്കാരം മോഹത്തിനും; കാത്തിരിപ്പിന് പ്രത്യേക ജൂറി പരാമര്‍ശം
ഇരിങ്ങാലക്കുട: ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സി.ആര്. കേശവന്‍വൈദ്യര്‍ സ്മാരക പുരസ്കാരത്തിന് സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത ഖിഡ്ഗി ഗാവും നവാഗത പ്രതിഭയ്ക്കുള്ള മോഹന്‍ സ്മാരക പുരസ്കാരത്തിന് മോഹം സംവിധാനം ചെയ്ത ഫാസില്‍ റസാഖും അര്‍ഹരായി.
ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ സി.എസ്. വെങ്കിടേശ്വരന്, കവി പി.എന്‍. ഗോപീകൃഷ്ണന്, അധ്യാപകനും തിരക്കഥാകൃത്തുമായ ഡോ. രാജേന്ദ്രബാബു എന്നിവര്‍ അടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. നിപിന് നാരായണന് സംവിധാനം ചെയ്ത കാത്തിരിപ്പിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഡല്‍ഹി എന്ന മഹാനഗരത്തില്‍ സ്വന്തം ജീവിതവും ജീവനവും പ്രണയവും കണ്ടെത്താന്‍ ശ്രമിക്കുന്ന യുവകമിതാക്കളുടെ ബന്ധത്തിലെ ഏറ്റിറക്കങ്ങളെ സങ്കീര്‍ണവും വികാര തീവ്രവുമായി ആവിഷ്കരിക്കാന്‍ ഖിഡ്ഗി ഗാവിനും മോട്ടോര്‍ ബൈക്കുകളോട് കുട്ടിക്കാലം മുതല്‍ ഒരു പെണ്‍കുട്ടിക്കുള്ള പ്രണയം പ്രതിപാദിക്കുന്ന മോഹം
മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കൊണ്ട് ശ്രദ്ധേയമാണെന്നും മനുഷ്യ മനസുകളുടെയും ബന്ധങ്ങളുടെയും ലോലമായ അവസ്ഥകളിലൂടെയുള്ള സഞ്ചാരത്തെ ഭാവപൂര്ണമായ അഭിനയത്തിലൂടെയും സംഭാഷണ സന്ദര്‍ഭ രചനയിലൂടെയും കാത്തിരിപ്പ് ആവിഷ്കരിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തി. ഫെബ്രുവരി 21 മുതല്‍ 28 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി എസി ഹാളിലുമായി നടക്കുന്ന ചലച്ചിത്രമേളയില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍