പടിയൂര്‍ ഫാംതോട്ടിലെ ഒഴുക്കിന് തടസമായി ചണ്ടിയും കുളവാഴയും
ചണ്ടിയും കുളവാഴകളും നിറഞ്ഞുകിടക്കുന്ന ഫാംതോട്.
വെള്ളം ലഭിക്കാതെ ഷണ്മുഖം കനാല്‍
എടതിരിഞ്ഞി: ചണ്ടിയും കുളവാഴകളും നിറഞ്ഞ് ഫാംതോട്ടില് നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ ഷണ്മുഖം കനാലിലേക്കുള്ള വെള്ളം തടസപ്പെട്ടു. ഇതോടെ ജനങ്ങളും കര്‍ഷകരും ആശങ്കയിലാണ്. കെഎല്‍ഡിസി കനാലില്‍ നിന്നും തുറന്നുവിടുന്ന വെള്ളം ഫാം തോട് കോച്ചന്തോട് വഴിയാണ് പടിയൂര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന ജലസ്രോതസായ ഷണ്മുഖം കനാലിലേക്ക് എത്തിച്ചേരുന്നത് എന്നാല്‍ ഈ തോട് കുളവാഴയും ചണ്ടിയും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്.
പുല്ല് നിറഞ്ഞതിനാല്‍ തോടും പറമ്പും മനസിലാക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഈ സ്ഥിതിയില്‍ കനാലിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഷട്ടര്‍ തുറന്നാല്‍ തോടിന്റെ്റെ പരിസരങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറും. ഷണ്മുഖം കനാലില്‍ ആവശ്യത്തിന് വെള്ളം എത്താത്തതിനാല്‍ പടിയൂര്‍ പൂമംഗലം കോള്‍ മേഖലയിലെ കൃഷി നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതിനുപുറമേ പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളവും ക്രമാതീതമായി താഴ്ന്നുതുടങ്ങി.
മാടുവളര്ത്തുന്ന കര്‍ഷകരും പ്രതിസന്ധിയിലാണ് സമീപത്തെ ചെറുതോടുകളും വറ്റി വരണ്ട നിലയിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി തോട് വൃത്തിയാക്കി ഷണ്മുഖം കനാലിലേക്ക് വെള്ളം എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തോടുകള്‍ പൂര്‍ണമായി വൃത്തിയാക്കുന്നതിന് അടുത്ത വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ ഫാം തോട് വൃത്തിയാക്കാന്‍ തുക അനുവദിച്ചിട്ടുണ്ടെന്നും പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്