പടിയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
പടിയൂര്‍ പഞ്ചായത്തിന്റെ 2026 27 വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. 2026 27 വര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിനായി ഇരുപത്തഞ്ച് കോടി എഴുപത്തിരണ്ട് ലക്ഷത്തി പതിമൂവായിരത്തി മുന്നൂറ്റി ഇരുപത്തിനാല് രൂപ പ്രതീക്ഷിത തുക പദ്ധതികള്‍ക്ക് രൂപം നല്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് അധ്യക്ഷത വഹിച്ചു.
കാര്‍ഷിക മേഖലക്കും മാലിന്യസംസ്ക്കരണത്തിനും ക്ലീന്‍ പടിയൂര്‍, ഭവനരഹിത പഞ്ചായത്ത് എന്നീ മേഖലക്ക് മുന്‍തൂക്കം നല്കിയ പദ്ധതികള്‍ക്ക് രൂപം നല്കി, വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ടി.വി. വിബിന് ആമുഖ പ്രഭാഷണം നടത്തി. സുധ ദിലീപ് രേഖ അവതരിപ്പിച്ചു. ഈശ്വരി ജയന്, വി. ഹജീഷ്, ബിനോയ് കോലന്ത്ര, സെക്രട്ടറി എം.കെ. രജനി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍