നിപ്മറില്‍ നൂതന ശാസ്ത്രീയ പരിശീലനം ഉടന്‍ തുടങ്ങും: മന്ത്രി ബിന്ദു
നിപ്മറില്‍ നിര്‍മ്മിക്കുന്ന 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയുടെയും കോളജ് കെട്ടിടത്തിന്റെയും ഭരണാനുമതി രേഖകള്‍ എക്സികിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ബാസലിക്ക് മന്ത്രി ആര്. ബിന്ദു കൈമാറുന്നു.
ഇരിങ്ങാലക്കുട: ഭിന്നശേഷിയുള്ളവര്‍ക്ക് നൂതന ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നിപ്മര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഭിന്നശേഷിക്കാരായവരെ സ്വയം പര്യാപ്തരാക്കാന്‍ ഭിന്നശേഷി സ്വയം സഹകരണ സംഘങ്ങള്‍ക്കുള്ള അനുമതി ഒരു മാസത്തിനകം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 73 കോടി രൂപ ചെലവഴിച്ച് 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയും കോളജ് കെട്ടിടവുമാണ് നിപ്മര്‍ പരിസരത്ത് നിര്‍മ്മിക്കുന്നത്.
നിപ്മര്‍ ഇരിങ്ങാലക്കുട എംസിപി കണ്വെന്ഷന് സെന്റെറില്‍ സംഘടിപ്പിച്ച നിപ്മറിലെ ഭൗതിക വികസന പദ്ധതികളുടെ പ്രഖ്യാപനവും ഭിന്നശേഷി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ വികസന പദ്ധതികളുടെ ഭരണാനുമതി നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ബാസലിക്ക് മന്ത്രി കൈമാറി. മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിനെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ അഡ്വ. ജയഡാളി, ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ജി. ശങ്കരനാരായണന്, വത്സല ബാബു, സുബാഷിണി രാജീവ്, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍, സൈഡ് വീല്‍ സ്കൂട്ടര്‍ വിതരണം, തൊഴില്‍ സംരഭകരെ ആദരിക്കല്‍, ടോയ് ലൈബ്രറി കൈമാറ്റം, സ്ഥിര നിക്ഷേപ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണം, പുസ്തകമേള എന്നിവയും നടന്നു. കസേരയും പോഡിയവും നിര്‍മ്മിച്ച എം.എല്‍. ഷോബിയെയും ചടങ്ങില്‍ ആദരിച്ചു. യുഡിഐഡി അദാലത്തും സംഘടിപ്പിച്ചു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ടി.കെ. അബ്ബാസ് അലി സ്വാഗതവും സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.ആര്. പ്രദീപന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി