ഉണ്ണിക്ക് തോല്ക്കാന് ഇരിങ്ങാലക്കുടയില്‍ ഇനിയും സീറ്റില്ല, സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട ടൗണില്‍ പതിച്ചിരിക്കുന്ന സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ് പോസ്റ്ററുകള്‍.
ഇരിങ്ങാലക്കുട: നിമയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരിങ്ങാലക്കുട നിയോ ജകമണ്ഡലത്തില് സ്ഥാനാര്‍ഥിത്വം ചൊല്ലി ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള പോര് മൂത്ത് പോസ്റ്റര്‍ യുദ്ധത്തില്‍. ഇരിങ്ങാലക്കുട ഇനിയും തോല്ക്കുവാന് ഉണ്ണിക്ക് സീറ്റില്ലെന്ന് സേവ് യുഡിഎഫ് എന്ന പേരില്‍ വാള് പോസ്റ്ററുകള്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നി റഞ്ഞിരിക്കുകയാണ്.
സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ശക്തമായ അഭിപ്രായം കോണ്‍ഗ്രസുകാരില്‍ നിലനില്‍ക്കുന്നുണ്ട്. ഇരിങ്ങാക്കുട നിയോജകമണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും മത്സരിക്കുകയെന്നും കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുന്ന പ്രശ്നമില്ലെന്നും എംപി ജാക്സണ് മുമ്പ് പരസ്യ പ്രസ്താവന നല്‍കിയിരുന്നു. കുറച്ചുദിവസം മുമ്പ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ യുവജന പ്രസ്ഥാനവും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ വ്യത്യസ്തമായ പത്രസമ്മേളനം നടത്തിയത് മറ്റൊരു പോര് മുഖം തുറക്കലായി.ഇനിയും തോല്‍ക്കാനായി ഉണ്ണിക്ക് സീറ്റില്ല, സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ് എന്നെഴുതിയ പോസ്റ്ററുകളാണ് മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍