ഫോക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കെ.ആര്. കൊച്ചു നാരായണനെ ആദരിച്ചു
കേരള ഫോക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ച കളമെഴുത്തു കലാകാരന് കെ.ആര്. കൊച്ചു നാരായണനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരം നല്കി ആദരിക്കുന്നു.
നടവരമ്പ്: കേരള ഫോക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ച കളമെഴുത്തു കലാകാരന് കെ.ആര്. കൊച്ചു നാരായണനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടപ്പിച്ച ചടങ്ങില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരം നല്കി ആദരിച്ചു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രീഷ്മ സലീഷ്, പഞ്ചായത്തംഗം പ്രേമ നൈഷാദ്, ഡോ.കെ. രാജേന്ദ്രന്, ഉഭിമാനം അയ്യപ്പക്കുട്ടി, പി.എന്‍. ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി കളമെഴുത്തു കലയിലും കളമെഴുത്ത് പാട്ടിലും നിലയുറപ്പിച്ചിട്ടുള്ള കൊച്ചുനാരായണന് കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രാങ്കണങ്ങളില്‍ തന്റെ കലാമികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അനുഷ്ഠാന കല അന്യംനിന്നു പോകാതിരിക്കാന്‍ പുതു തലമുറയെ അഭ്യസിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് കൊച്ചു നാരായണന്. നിലവില്‍ മുപ്പതോളം ശിഷ്യന്മാര് കൊച്ചു നാരായണനില്‍ നിന്നും കളമെഴുത്തു കല പരിശീലിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്