ക്ഷീരമേഖലയില്‍ കുതിച്ചുചാട്ടം; വളര്‍ച്ചയുടെ പാതയില്‍ ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ്
കെഎസ്ഇ ലിമിറ്റഡ് കമ്പനി.
ഇരിങ്ങാലക്കുട: കേരളത്തിന്റെ കന്നുകാലി സമ്പത്തില്‍ ഗണ്യമായ കുറവായികൊണ്ടിരിക്കുമ്പോഴും പാലുല്പാദനത്തില് നമ്മുടെ കൊച്ചു സംസ്ഥാനം കൈവരിക്കുന്ന നേട്ടങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. 2019ലെ കന്നുകാലി സെന്‍സസ് പ്രകാരം 13.41 ലക്ഷം കന്നുകാലികളില്‍ നിന്നും 21-ാമത് സെന്സസിലേക്കെത്തി നില്ക്കുമ്പോള് കന്നുകാലികളുടെ എണ്ണം 32.15% കുറഞ്ഞ് 9.10 ലക്ഷത്തിലേക്ക് ചുരുങ്ങിയെങ്കിലും ഇക്കാലങ്ങളില്‍ ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കപ്പെട്ട പാലിന്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്ന് കാണാവുന്നതാണ്.
2019 20 കാലഘട്ടത്തില്‍ 6.79 ലക്ഷം മെട്രിക് ടണ്‍ പാല് സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ പ്രതിസന്ധിയിലും 2024 25 കാലയളില്‍ 6.19 ലക്ഷം മെട്രിക് ടണ്‍ പാല് സംഭരിക്കാനായി. ഇത് വെളിച്ചമോതുന്നത് കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമതയില്‍ ഇക്കാലയളവില്‍ നാം നേടിയ പുരേഗതിയാണ്. പശുക്കളുടെ പ്രതിദിന പാലുല്പാദനം കണക്കിലെടുക്കുമ്പോള്‍ ദേശീയ ശരാശരി 8.55 ലിറ്റര്‍ ആയിരിക്കെ കേരളത്തിന് 10.79 ലിറ്റര്‍ നേട്ടവുമായി ബഹുദൂരം മുന്നേറാനായി. ഈ വളര്‍ച്ച കൈവരിക്കുന്നതിന് കാലാകാലങ്ങളായി ക്രോസ് ബ്രീഡിംഗിലൂടെ നാം നേടിയെടുത്ത ജനിതക പുരോഗതിക്കും കര്‍ഷകരുടെ കഠിനാധ്വാനത്തിനും ഒപ്പം ശാസ്ത്രീയമായ രൂപപ്പെടുത്തിയ സമീകൃത കാലത്തീറ്റയും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
1976 ല്‍ ഇരിങ്ങാലക്കുട എന്ന കൊച്ചുപട്ടണത്തില്‍ 50 മെട്രിക് ്ടണ്‍ ശേഷിയുള്ള പ്ലാന്റുമായി കാലിത്തീറ്റ ഉത്പാദന രംഗത്തേക്ക് ചുവടുവച്ച കെഎസ്ഇ ലിമിറ്റഡ് കമ്പനിക്ക് കേരളത്തിലെ ക്ഷീരമേഖലയുടെ ഈ കുതിച്ചുചാട്ടത്തിന് പ്രാരംഭഘട്ടം മുതലേ ഭാഗമാവാനായി എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. 1963ല്‍ രൂപീകരിക്കപ്പെട്ട കെഎസ്ഇ കമ്പനി നീണ്ട 63 സംവത്സരങ്ങള്‍ പിന്നിട്ട് ഇന്ത്യന്‍ കാലിത്തീറ്റ വ്യവസായത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുന്നു. ഇന്നും യൂറിയ ചേര്‍ക്കാത്ത കാലിത്തീറ്റകളുമായി കേരളത്തിലെ സമീകൃത കാലിത്തീറ്റ വിപണിയില്‍ സിംഹഭാഗവും വിറ്റഴിക്കപ്പെടുന്ന കാലിത്തീറ്റയായി കെഎസ് തീറ്റകള്‍ക്ക് മാറാനായത് ക്ഷീരകര്‍ഷകര്‍ കെഎസ്ഇയില്‍ അര്‍പ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.
പശുക്കളുടെ പാലുല്പാദനവും വളര്‍ച്ചാഘട്ടവും പരിഗണിച്ച് മൂന്നുതരം തീറ്റകളാണ് കെഎസ്ഇ ലഭ്യമാക്കുന്നത്. ഉയര്‍ന്ന ഉത്പാദനമുള്ള പശുക്കള്‍ക്കായി സുപ്രീം പെല്ലറ്റകള്, ഇടത്തരം ഉത്പാദനമുള്ളവക്കായി ഡീലക്സ് പ്ലസ് പെല്ലറ്റുകള്‍, കീടാരികള്ക്കായി പുഷ്ടിമ പെല്ലറ്റുകള്‍ എന്നിവയാണവ. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് എന്‍ഐആര്‍, എച്ച്പിഎല്‍സി, എഎഎസ് തുടങ്ങി യുവി സ്പെക്ട്രോഫോട്ടോമീറ്റര്‍ അടക്കമുള്ള അത്യാധുനിക മെഷീനുകളുമായി ഒരു ഫീഡ് ലബോറട്ടറി കമ്പനി ആസ്ഥാനമായ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അസംസ്കൃത വസ്തുക്കള്‍ സംഭരിക്കുമ്പോഴും കാലിത്തീറ്റ ഉത്പാദന വേളയിലും ഉത്പന്നങ്ങള്‍ പുറത്തിറങ്ങുമ്പോഴും കര്‍ശനമായ ഗുണനിലവാര പരിശോധന കമ്പനി ഉറപ്പാക്കുന്നുണ്ട്. ക്ഷീരകര്ഷകരെപോലെത്തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കാലിത്തീറ്റ നിര്‍മാണ മേഖലയും കടന്നുപോയികൊണ്ടിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാനവും ആഗോള തലത്തിലെ അസന്തുലിതമായ രാഷ്ട്രീയവസ്ഥയും മാറി വരുന്ന സര്‍ക്കാര്‍ നയങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലയെ സാരമായി ബാധിക്കുന്നുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോള്‍ ആവശ്യമായ അസംസ്കൃതവസ്തുക്കളുടെ 90 ശതമാനത്തിലധികവും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിക്കേണ്ടതായുണ്ട്. ഇതിന് വലിയൊരു തുക ഗതാഗത ചെലവിന് മാറ്റിവയ്ക്കേ്ടതായി വരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വിളകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരത്തേയും ബാധിച്ചുകൊണ്ടിരിക്കുകയാണ്.
പാല് ഉത്പാദന ചെലവിന്റെ 70 ശതമാനവും തീറ്റചെലവായി നീക്കിവക്കേണ്ടി വരുന്നത് കര്‍ഷകരുടെ ലാഭത്തെ ബാധിക്കുന്നുണ്ടെങ്കിലും അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം ഇതില്‍ കാര്യമായ കുറവ് വരുത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. കാലിത്തീറ്റയില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതവും തീരെ ചെറുതാണ് എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കെഎസ്ഇ എന്നും ക്ഷീര കര്‍ഷകര്‍ക്കൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍