കര്‍ഷകരുടെ സ്വപ്നങ്ങള്‍ പൂവണിയുവാന്‍, പൂമംഗലം-പടിയൂര്‍ കോള്‍മേഖല വികസനത്തിനു തുടക്കം
പൂമംഗലം പടിയൂര്‍ കോള്‍മേഖലയിലൂടെ ബണ്ട് ഉയര്‍ത്തല്‍ നടപടികള്‍ പുരോഗമിക്കുന്നു.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കോള്‍പ്പാടങ്ങളിലൊന്നായ 250 ഹെക്ടര്‍വരുന്ന പൂമംഗലം – പടിയൂര്‍ കോള്‍ മേഖലയുടെ വികസനങ്ങള്‍ക്ക് തുടക്കമായി. കോള്‍പ്പാടത്തിനു മധ്യത്തിലൂടെയുള്ള ബണ്ട് റോഡ് ഉയര്‍ത്തല്‍ നടപടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തിലെ ശ്രീകൃഷണവിലാസം റോഡ് മുതല്‍ വടക്ക് ഷണ്മുഖം കനാലിനോട് ചേര്‍ന്നുകിടക്കുന്ന റോഡ് വരെയാണ് കോള്‍ പാടത്തിലൂടെയുള്ള ബണ്ടിന് ഉയരംകൂട്ടുന്നത്.
മന്ത്രി ആര്. ബിന്ദുവിന്റെ പച്ചക്കുട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരുകിലോമീറ്റര്‍ 300 മീറ്റര്‍ ദൂരത്തിലാണ് ബണ്ട് ഉയരംകൂട്ടുന്നത്. അടിവശത്ത് എട്ട് മീറ്ററും മുകള്‍വശം മൂന്നു മീറ്ററുമാണ് ബണ്ടിനുണ്ടാകുക. രണ്ട് സ്ലൂയിസുകള്‍, മനക്കല് കോള്‍പാടത്ത് 50 എച്ച്പി പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തില്‍ 20 എച്ച്പി പമ്പ് സെറ്റ്, പതിനൊന്നാം ചാള് മേഖലയില്‍ അഞ്ച് എച്ച്പി മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലില്‍ വിസിബി കം സ്ലൂയിസ് ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവയും ഉള്‍പ്പെട്ട സമഗ്രപദ്ധതിയാണിത്.
മൂന്നുകോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 250 ഹെക്ടറോളം വിസ്തൃതിവരുന്ന പൂമംഗലം പടിയൂര്‍ കോള്‍ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. ഈ പാടശേഖരത്തിലെ 75 ശതമാനം സ്ഥലവും 35 വര്‍ഷത്തിലേറെയായി കൃഷി ചെയ്യാതെ തരിശായി കിടക്കുകയാണ്. 1994ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തു ലഭിച്ച 25 ലക്ഷമാണ് എടക്കുളം, പടിയൂര്‍, പൂമംഗലം കോള്മേഖലയ്ക്കു മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ആകെകിട്ടിയ പദ്ധതി.
എടക്കുളം വടക്കേകോള് പുഞ്ചപ്പാടം ഇപ്പോള്‍ തരിശില്ലാതെ നിലനില്‍ക്കുന്നതിനു പിന്നില്‍ ഈ പദ്ധതിയാണ്. പിന്നീടു പടിയൂര്‍ പഞ്ചായത്തിനു ലഭിച്ച ലോകബാങ്ക് സഹായത്തില്‍നിന്നു അഞ്ചു വെര്‍ട്ടിക്കല്‍ പമ്പുസെറ്റുകള്‍ കോള്‍മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. പൂമംഗലം പടിയൂര്‍ കോള്‍മേഖല പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഇപ്പോഴത്തെ പദ്ധതി വഴി കഴിയുമെന്നാണു കര്‍ഷകര്‍ പറയുന്നത്. പാടശേഖരം കതിരണിയുന്നതോടെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പും നിരന്തരശ്രമങ്ങളുമാണ് യാഥാര്ഥ്യമകുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍