എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ്: തിളക്കമാര്‍ന്ന നേട്ടത്തോടെ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് ടീം.
എസ്.ആര് ജിന്‍സി മികച്ച പ്രോഗ്രാം ഓഫീസര്‍
ഇരിങ്ങാലക്കുട: സംസ്ഥാന എന്‍എസ്എസ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് തിളക്കമാര്‍ന്ന നേട്ടം. 2023-24 കാലയളവിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂണിറ്റായി ക്രൈസ്റ്റ് കോളജിനെ തിരഞ്ഞെടുത്തു. മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി ചരിത്ര വിഭാഗം അധ്യാപികയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ എസ് ആര് ജിന്‍സി യെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍എസ്എസ് അവാര്‍ഡുകള്‍ ലഭിച്ചു കൊണ്ടിരുന്ന ക്രൈസ്റ്റ് കോളജ് ആദ്യമായി സംസ്ഥാന എന്‍എസ്എസ് അവാര്‍ഡ് നേടിയത് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയാണ്.
കൃഷിയിടങ്ങള്‍ ഒരുക്കിയും, തകര്‍ന്നു കിടന്ന റോഡ് നിര്‍മാണത്തില്‍ പങ്കുചേര്‍ന്നും, ഉപയോഗശൂന്യമായ ജലസ്രോതസ്സുകള്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കിയും, ലഹരിക്കെതിരായ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കലായയങ്ങളിലും പൊതുവിടങ്ങളിലും തെരുവ് നാടകങ്ങള്‍ സംഘടിപ്പിച്ചും, പൊതു വായനഇടങ്ങള് നിര്‍മിച്ചു കൊടുത്തും, നിരത്തുകളിലും തീരദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും അവിടെ സ്നേഹാരാമങ്ങള്‍ നിര്‍മിച്ചു നല്‍കിയും, ശേഖരിച്ച മലിന്യവസ്തുക്കളില് നിന്ന് ഉപയോഗപ്രദമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ചു നല്‍കുകയും പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ക്രൈസ്റ്റ് കോളേജ് സംസ്ഥാന എന്‍ എസ് എസ് പുരസ്കാരത്തിന് അര്‍ഹമായത്.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അഞ്ചു വര്‍ഷം പ്രോഗ്രാം ഓഫീസര്‍ ആയി സേവനം ചെയ്ത എസ്.ആര് ജിന്‍സി മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബറില്‍ ഹിമാചല്‍ പ്രദേശില്‍ വെച്ച് നടന്ന നാഷണല്‍ അഡ്വഞ്ചര്‍ ക്യാമ്പില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു കേരള ടീം കന്റീന്ജന്റ് ജിന്‍സി പങ്കെടുത്തിട്ടുണ്ട്. 2023-24 കാലയളവിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മികച്ച എന്‍ എസ് എസ് പുരസ്കാരങ്ങള്‍ ക്രൈസ്റ്റ് കോളജ് നേടിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍