കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടു. ഠാണാ ചന്തക്കുന്നു റോഡിലെ നിര്‍മാണത്തിനിടെ പ്രതിഷേധവുമായി നഗരസഭാ കൗണ്‍സിലര്‍മാര്‍
കുടിവെള്ള വിതരണം തടസപ്പെട്ടതില്‍ കൗണ്ലസിലര്മാര് ഠാണാ ചന്തക്കുന്ന് റോഡ് നിര്‍മാണസ്ഥലത്ത് എത്തി പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടതോടെ ഠാണാ ചന്തക്കുന്നു റോഡിലെ നിര്‍മാണ സ്ഥലത്ത് പ്രതിഷേധവുമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. തങ്ങളുടെ വാര്‍ഡുകളിലേക്ക് ദിവസങ്ങളോളമായി കുടിവെള്ളം ലഭിച്ചിട്ടില്ലെന്നും റോഡ് നിര്‍മാണ പ്രവര്‍ത്തിക്കിടെ ഉണ്ടാകുന്ന അനാസ്ഥമൂലം കുടിവെള്ളം ആര്‍ക്കും പ്രയോജനം ഇല്ലാതെ ഒഴുകിപോവുകയാണെന്നും ഇവര്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ ഒരു ശാശ്വത പരിഹാരം നിര്‍ബന്ധമായും ഉണ്ടാകണമെന്ന് കൗണ്‍സിലര്‍മാരായ എം.എസ്. ദാസന്, പ്രേമ പാറയില്‍, മഞ്ജു സജത്, ജോസ്മി ഷാജി, മാഗി വിന്‍സന്റ്, റോണി പോള്‍, മുന്‍ കൗണ്‍സിലര്‍ ബിജു പോള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് എത്തിയ ഇവര്‍ പൈപ്പ് പൊട്ടി വെള്ളം പോകുന്നത് ഉടന്‍ അടക്കണമെന്നും കുടിവെള്ളം സുഗമമായി വിതരണം നടക്കുന്നതിനുള്ള ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍