സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ പ്രതിഷേധം പ്രകടനം നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യ നയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ആളൂര്‍ നവചൈതന്യ പരിസരത്ത് ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത കോ ഓര്‍ഡിനേറ്റര്‍ കെ.എഫ്. ബാബു അധ്യക്ഷത വഹിച്ചു.
വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ കൂടുതല്‍ ശക്തമായ ബോധവല്കരണ പരിപാടികളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കുവാനും തീരുമാനമെടുത്തു. സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലന്‍, മുന്‍ സംസ്ഥാന ഭാരവാഹികളായ സേവിയര്‍ പള്ളിപ്പാടന്‍, ഷിബു കാച്ചപ്പള്ളി, മധ്യ മേഖല പ്രസിഡന്റ് സാബു എടാട്ടുകാരന്, കൂടാതെ രൂപത, ഫൊറോന ഭാരവാഹികളും, വനിത പ്രതിനിധികളും പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്
യുവകലാസാഹിതി ചിത്രകലാ പുരസ്കാരം ആര്‍ടിസ്റ്റ് മോഹന്‍ദാസിന്
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങള്‍ ആവിഷ്കരിച്ച എബ്ബ് ന്റെയും ആദിസ്നേഹത്തിന്റെ വിരുന്ന് മേശയുടെയും സംവിധായകര്‍ക്ക് ആദരം
അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
മന്ത്രി വീണ ജോര്‍ജിന് കത്രികക്കപ്പല്‍ അവാര്‍ഡ് സമ്മാനിച്ച് സംസ്കാരസാഹിതി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അവാര്‍ഡ് ഡേ ആഘോഷിച്ചു