മന്ത്രി വീണ ജോര്‍ജിന് കത്രികക്കപ്പല്‍ അവാര്‍ഡ് സമ്മാനിച്ച് സംസ്കാരസാഹിതി
സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സദസില്‍ വെച്ച് മന്ത്രി വീണ ജോര്‍ജിന് പിടിപ്പുകെട്ട ഭരണത്തിന്റെ പ്രതീകമായി ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് കത്രികക്കപ്പല്‍ പുരസ്കാരം സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കും പിടിപ്പുകേടിനും എതിരെ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധ സദസ് സംഘടിപ്പിച്ചു.
ആല്ത്തറക്കല് നടന്ന സദസ് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു. പിടിപ്പുകെട്ട ഭരണത്തിന്റെ പ്രതീകമായി മന്ത്രി വീണ ജോര്‍ജിന് അഡ്വ. സതീഷ് വിമലന് കത്രികക്കപ്പല്‍ പുരസ്കാരം സമ്മാനിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ്, കൗണ്‍സിലര്‍മാരായ കുരിയന്‍ ജോസഫ്, സുരഭി വിനോദ്, മുന്‍ കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, അഡ്വ. ജോണ്‍ നിതിന്‍ തോമസ്, ഭരതന് പൊന്തേങ്കണ്ടത്ത്, കെ.ജി. ഉണ്ണികൃഷ്ണന്, ജോസഫ് പള്ളിപ്പാട്ട്, എ.സി. സുരേഷ്, കെ.കെ. വിശ്വനാഥന്, സനല്‍ കല്ലൂക്കാരന്, ജോമോന് മണാത്ത്, എബിന് ജോണ്‍, സന്തോഷ് ആലുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു