യുവകലാസാഹിതി ചിത്രകലാ പുരസ്കാരം ആര്‍ടിസ്റ്റ് മോഹന്‍ദാസിന്
ആര്‍ടിസ്റ്റ് മോഹന്‍ദാസ്.
ഇരിങ്ങാലക്കുട: യുവകലാസാഹിതി കെ.ഒ. വിന്‍സന്റ് മാസ്റ്റര്‍ ചിത്രകലാ പുരസ്കാരത്തിന് ആര്‍ടിസ്റ്റ് മോഹന്‍ദാസ് അര്‍ഹനായി. കപീഷ്, മായാവി, ലുട്ടാപ്പി, ഡാകിനി, മാജിക് മാലു തുടങ്ങിയ കഥാപാത്രങ്ങളെ രചനകളിലൂടെ പരിചയപ്പെടുത്തിയ ഇരിങ്ങാലക്കുടക്കാരനായ മോഹന്‍ദാസിന് നാളെ വൈകീട്ട് അഞ്ചിന് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, സാഹിതി ജില്ലാ സെക്രട്ടറി സോമന് താമരക്കുളം എന്നിവരും ഇരിങ്ങാലക്കുടയിലെ കലാ സാംസ്്കാരിക സാമൂഹിക രംഗത്തുള്ളവരും വിവിധ സംഘടനാ ഭാരവാഹികളും മോഹന്‍ദാസിനെ ചടങ്ങില്‍ ആദരിക്കുമെന്ന് പ്രസിഡന്റ് രാജേഷ് തമ്പാന്, സെക്രട്ടറി വി.പി. അജിത്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടു മുതല്‍ ഇരിങ്ങാലക്കുടയിലെ ചിത്രകാരന്മാര് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മൂന്നു മുതല്‍ പാട്ടും കവിതയും തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി മോഹന്‍ദാസിന്റെ അഞ്ച് കഥാപാത്രങ്ങളുടെ വേഷം ധരിച്ചുള്ള മത്സരം 6.30ന് കുചേലവൃത്തം കഥകളി അരങ്ങേറ്റം എന്നിവയാണ് പരിപാടികള്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍