ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ത്രിദീപന്‍.
ഇരിങ്ങാലക്കുട: ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. പ്രതി ഒളിവിലാണെന്നാണ് പോലീസ് വാദം. എന്നാല്‍ നാട്ടിലും വീട്ടിലുമായി പ്രതിയ കാണുന്നുണ്ടെന്ന് നഗരസഭയിലെ ജീവനക്കാര്‍ തന്നെ സൂചിപ്പിക്കുന്നു. തട്ടിപ്പ് വ്യക്തമായതോടെ നഗരസഭ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടില്‍ ത്രിദീപനെതിരെ (55) പോലീസ് കേസ് എടുത്തെങ്കിലും ഇത് വരെ പ്രതിയെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല.
ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലായി 99,70,144 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി വ്യക്തമായിട്ടുണ്ട്. പരാതി നല്കി ഒരുമാസമാകാറായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നത് ദുരുഹമാണെന്നും ചില ഒത്തുകളിയുടെ ഭാഗമായാണെന്നും ആരോപണം ഉയര്‍ന്നീട്ടുണ്ട്. ക്രമക്കേട് നടത്തിയ പണം തിരിച്ച് അടയ്ക്കാന്‍ അഭ്യര്‍ഥിച്ച് നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇയാളെ ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൃഷി വകുപ്പില്‍ നിന്നുള്ള പുനര്‍വിന്യാസ നടപടികളുടെ ഭാഗമായി തദ്ദേശ വകുപ്പിലേക്ക് എത്തിയ ഇയാളെ ക്രമക്കേടുകള്‍ വ്യക്തമായ ഘട്ടത്തില്‍ തന്നെ കൃഷി വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു.
2014 മുതല്‍ പ്രതി ഇരിങ്ങാലക്കുട നഗരസഭയില്‍ കാഷ്യര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 13 വര്‍ഷമായി ഇയാള്‍തന്നെയാണ് കാഷ്യര്‍. മാര്‍ച്ച് 23ന് നഗരസഭ റവന്യൂവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ 14 ലക്ഷം രൂപയുടെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയിരുന്നു. വിശദപരിശോധനയില്‍ തട്ടിപ്പ് 46 ലക്ഷം രൂപയായി. നഗരസഭാസെക്രട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വീണ്ടും പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് നടന്നത്. ബാങ്കില്‍ തുക അടവാക്കിയതായിക്കാണിച്ച് കൃത്രിമമായി ബാങ്ക് സ്റ്റേറ്റ്മെന്റ് തയ്യാറാക്കി ഓഡിറ്റിന് ഹാജരാക്കിയെന്നും പ്രതിദിന കളക്ഷന്തുകകള് ബാങ്കില്‍ അടവാക്കിയില്ലെന്നും ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എസ്ബിഐ ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ തുക അടച്ചെന്ന് കൃതരിമ രേഖ തയ്യാറാക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മേല്നോട്ടച്ചു മതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ലെന്നും കണ്ടെത്തി. ആഴ്ചതോറും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ശേഖരിച്ച് തുക പൂര്‍ണമായും ബാങ്കില്‍ അടച്ചെന്ന് ഉറപ്പുവരുത്തേണ്ടത് നഗരസഭയിലെ അക്കൗണ്ടന്റിന്റെ ഉത്തരവാദിത്വമാണ്. വീഴ്ച അക്കൗണ്ടന്റ് യഥാസമയം ഇവരുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഇയാള്‍ നടത്തിയ ഇടപാടുകള്‍ മാത്രമാണ് ഓഡിറ്റ് വിഭാഗം പരിശോധിച്ചിട്ടുള്ളത്. മുഴുവന്‍ വര്‍ഷങ്ങളിലും ഇയാള്‍ തന്നെ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണവും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന